Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Kerala

കേ​ര​ളം അ​തി​ദാ​രി​​ദ്ര്യ​മു​ക്തം; ഇത് പു​തി​യ കേ​ര​ള​ത്തി​ന്‍റെ ഉ​ദ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ള​ത്തി​ന്‍റെ ഉ​ദ​യ​മെ​ന്നും ഇ​ത് ന​വ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യെ​ന്നും അ​തി​ദാ​രി​ദ്ര്യ മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന്ത​പു​രം സെ​ൻ‌​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച‌​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പ് അ​ല്ല, യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തി​ദാ​രി​ദ്ര്യാ​വ​സ്ഥ​യെ മ​റി​ക​ട​ന്ന​ത് നാ​ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്. ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യും തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്ന് പു​തി​യ അ​ധ്യാ​യം തു​റ​ന്നു. ലോ​ക​ത്തി​ന് മു​ന്നി​ൽ നാം ​ആ​ത്മാ​ഭി​ന​ത്തോ​ടെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ കു​ടും​ബ​ത്തി​ലെ​യും അ​തി​ദാ​രി​ദ്യ അ​വ​സ്ഥ മാ​റു​ന്ന​ത് മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. 4,70,000 ൽ ​അ​ധി​കം വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി. എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഓ​രോ വാ​ഗ്ദാ​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നു. ഇ​തി​ൽ ചാ​രി​ത്യാ​ർ​ഥ്യം ഉ​ണ്ട്. ന​മു​ക്ക് ഒ​രു ഭൂ​ത​കാ​ലം ഉ​ണ്ട്. അ​വി​ടെ നി​ന്ന് പ​ല​വി​ധ ക്ലേ​ശ​ങ്ങ​ൾ താ​ണ്ടി​യാ​ണ് നാം ​ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

പു​തി​യ കേ​ര​ള​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ളാ മോ​ഡ​ൽ എ​ന്ന് ലോ​കം വി​ളി​ച്ചു. നാ​ല് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത് നി​ങ്ങ​ൾ ത​ന്നെ തു​ട​ർ​ന്നോ​ളൂ എ​ന്ന് ജ​നം പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​തൃ​ശി​ശു മ​ര​ണ നി​ര​ക്കി​ൽ അ​മേ​രി​ക്ക​യേ​ക്കാ​ള്‍ താ​ഴെ​യാ​ണ് കേ​ര​ള​മെ​ന്നും ഇ​താ​ണ് യ​ഥാ​ർ​ഥ കേ​ര​ള സ്‌​റ്റോ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ന്നു കൂ​ടു​ന്ന സ​മ്പ​ത്ത​ല്ല, ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ക​രു​ത​ലാ​ണ് കാ​ര്യം. പ്ര​സ​വ​ചി​കി​ത്സ​യി​ലും അ​മേ​രി​ക്ക​യി​ലേ​ക്കാ​ൾ മെ​ച്ച​മാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ജ​ന​ത കേ​ര​ള​ത്തി​ലേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up